Kerala

തോരാമഴയിൽ കേരളം! 11 ജില്ലകളിൽ വരും മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിൽ വരും മണിക്കൂറിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശമാണ് ഉണ്ടായത്. നൂറിലധികം വീടുകൾ തകർന്നു. 64 ദുരിതാശ്വാസ ക്യാംപുകളിലായി 1200 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാർ കരകവിഞ്ഞത് കാരണം തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. രാത്രിയും രക്ഷാസംഘം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. അതസമയം, ഓറഞ്ച് അലർട്ടുള്ള ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി മിക്കയിടത്തും മിതമായ തോതിലുള്ള മഴയാണ് പെയ്തത്.

കോട്ടയത്ത് മഴയുടെ ശക്തി കുറഞ്ഞു. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവും കുറഞ്ഞു. മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. പാലക്കാട് ജില്ലയിൽ രാത്രി തുടങ്ങിയ മഴ ഇടവിട്ട് ഇപ്പോഴും പെയ്യുന്നു. രാത്രി വാണിയംകുളത്തും തൃത്താലയിലും മരം വീണ് ഗതാഗത തടസമുണ്ടായി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

മനുഷ്യവിരലിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാര ! പരാതിയുമായി യുവതി

നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…

6 mins ago

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

58 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

2 hours ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

2 hours ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

2 hours ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

2 hours ago