ഭീകരരിൽ നിന്ന് പിടിച്ചെടുത്ത പിസ്റ്റലുകളിൽ ഒന്ന്
അമൃത്സർ : പഞ്ചാബിലെ ബട്ടാലയിൽ ആറ് ഖലിസ്ഥാൻ ഭീകരർ പിടിയിലായി. ഭീകരരിൽ നിന്നും 30 പിസ്റ്റളുകളും പിടിച്ചെടുത്തു. പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് വിവരം. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിങ് റിൻഡയുടെ കൂട്ടാളികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു .ബബ്ബർ ഖൽസ ഭീകരരായ രോഹൻ, ബരീന്ദർ സിംഗ്, മസിഹ്, രോഹിത്, സോഹിത്, സുനിൽ എന്നിവരാണ് പിടിയിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വനാതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഞ്ചാബ് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
ഹർവീന്ദർ സിങ് റിൻഡയുടെ നിർദേശ പ്രകാരം പഞ്ചാബിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബട്ടാലയിലെ മദ്യവിൽപ്പനശാലയ്‌ക്ക് പുറത്ത് ഗ്രനേഡ് ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായവർക്ക് ഭീകരൻ ഹാപ്പി പാസിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഹാപ്പി പാസിയ എന്ന ഭീകരൻ ഹർപ്രീത് സിങ്ങിനെ അമേരിക്കൻ ഇമിഗ്രേഷൻ വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു . ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…