India

തപന്‍ കുമാര്‍ ദേക ഇന്റലിജന്‍സ് ബ്യൂറോ തലപ്പത്ത് തുടരും ! സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്രസർക്കാർ

ദില്ലി : ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മന്ത്രിസഭാ നിയമന സമിതി,1 വര്‍ഷത്തേക്ക് കൂടി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി തപന്‍ കുമാര്‍ ദേകയുടെ കാലാവധി നീട്ടാന്‍ അംഗീകാരം നല്‍കിയതായി പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതോടെ 2026 ജൂണ്‍ വരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം. ഇത് രണ്ടാംതവണയാണ് തപന്‍ കുമാര്‍ ദേകയുടെ കാലവധി നീട്ടുന്നത്.

ഹിമാചല്‍ പ്രദേശ് കേഡറിലുള്ള 1988 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ ദേകയെ 2022 ജൂണിലാണ് രണ്ട് വര്‍ഷത്തേക്ക് ഐബി മേധാവിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

ജമ്മു കശ്മീരിലും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും നടത്തുന്ന ‘ഓപ്പറേഷനുകളില്‍’ വിദഗ്ദ്ധനായി അറിയപ്പെടുന്നയാളാണ് തപന്‍ കുമാര്‍ ദേക. ഐബി മേധാവിയാകും മുമ്പ് രണ്ട് പതിറ്റാണ്ടിലേറെയായി ഐബിയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചിരുന്നു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരവാദികളെ നേരിടുന്നതിനുള്ള ചുമതലയും ദേക വഹിച്ചിരുന്നു.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

13 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

13 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

14 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

14 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

16 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

2 days ago