ഛണ്ഡിഗഡ്:പഞ്ചാബിലെ സംഗ്രൂരിലെ സർക്കാർ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്കൂൾ കാൻ്റീനിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കാൻ്റീനിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ക്ഷീണവും, ഛർദ്ദിയും ഉണ്ടാകുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാൻ്റീൻ നടത്തിപ്പുകാർക്കെതിരെയും ജീവനക്കാർക്കതിരെയും വധശ്രമം ചുമത്തി പോലീസ് കേസെടുത്തു. മുമ്പും സമാന സംഭവമുണ്ടായിട്ടും നടപടി എടുക്കാതിരുന്ന സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. കാന്റീനിലെ മോശം ഭക്ഷണത്തെ കുറിച്ച് നിരവധി തവണ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ, പ്രിൻസിപ്പൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്.
കാന്റീനിലെ ഭക്ഷ്യ സാബിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ദീപാവലി ദിവസത്തിൽ ഭക്ഷണത്തിൽ പുഴു കിടന്നതായി വിദ്യാർത്ഥികൾ പ്രിൻസിപ്പലിനോട് പരാതി നൽകിയിരുന്നു. ഇതിനെതിരെയും പ്രിൻസിപ്പൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…