India

ജാർഖണ്ഡിൽ വീണ്ടും ഘർവാപ്പസി; ഇരുനൂറിലധികം വനവാസി സമുദായ അംഗങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി; പവിത്രമായ ഗംഗാജലം നൽകി സ്വീകരണം

ജാർഖണ്ഡിൽ വീണ്ടും ഘർവാപ്പസി. വനവാസി സമൂഹത്തിൽ നിന്നുള്ള ഇരുനൂറോളം പേർ സനാതന മതത്തിലേക്ക് മടങ്ങിയെത്തി. ഗോയിൽകേര ബ്ലോക്കിലെ പാർലിപോസ് ഗ്രാമത്തിലെ 68 കുടുംബങ്ങളിലെ ഇരുനൂറോളം പേരാണ് ഹിന്ദുമതം സ്വീകരിച്ചത്.ജഗദ്ഗുരു ശങ്കരാചാര്യ സദാനന്ദ് ജി മഹാരാജ് പവിത്രമായ ഗംഗാജലം നൽകിയാണ് അവരെ സ്വാഗതം ചെയ്തത് . വിശ്വ കല്യാൺ ആശ്രമമാണ് പരിപാടി സംഘടിപ്പിച്ചത്.

മതപരിവർത്തന ശക്തികൾ നൽകിയ വ്യാജ വാഗ്ദാനങ്ങളിൽപ്പെട്ടാണ് ഇവരുടെ പൂർവ്വികർ നേരത്തെ മറ്റ് മതങ്ങൾ സ്വീകരിച്ചത്. ജഗദ്ഗുരു ശങ്കരാചാര്യ അടുത്തിടെ ജില്ലയിലെ നിരവധി ഗ്രാമങ്ങളിൽ ബോധവൽക്കരണ സന്ദേശങ്ങൾ നൽകിയിരുന്നു. ശങ്കരാചാര്യരുടെ സന്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 68 കുടുംബങ്ങൾ സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.

ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനവാസികൾ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ ജോലി, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സഹായം, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്താണ് മിഷനറിമാർ അടക്കം മതം മാറ്റിയിരുന്നത്. കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികൾ മിഷനറി സംഘടനകൾ ഈ പ്രദേശങ്ങളിൽ മതപരിവർത്തനം ലക്ഷ്യമിട്ട് നടത്തിയിട്ടുണ്ട്.

Kumar Samyogee

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

7 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

11 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

12 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

13 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

14 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

14 hours ago