6th accused in Pune IS module case arrested, NIA has caught Shamil Saquib, a terrorist who has become a threat to the country!
പൂനെ: ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിലെ ആറാം പ്രതി ഷാമിൽ സാക്വിബ് നാച്ചനെ അറസ്റ്റ് ചെയ്ത് എൻഐഎ. വിദേശ തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നാച്ചനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
മഹാരാഷ്‌ട്രയിലെ താനെയിലായിരുന്നു ഷാമിലിന്റെ താമസം. ഇയാൾ ഭീകരാക്രമണങ്ങൾ നടത്തുന്നതിനായി ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളുടെ (ഐഇഡി) നിർമാണം, പരിശീലനം, പരീക്ഷണം എന്നിവയിൽ പങ്കാളിയായിരുന്നു. 2002-ൽ മുംബൈ സെൻട്രൽ, വിലെ പാർലെ, മുളുണ്ട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നടന്ന സ്ഫോടന പരമ്പരകളിൽ ഷാമിലിന്റെ പിതാവ് സാക്വിബ് നാച്ചൻ ശിക്ഷ അനുഭവിച്ചിരുന്നു.
സുൽഫിക്കർ അലി ബറോദാവാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാക്കി, സിമാബ് നസിറുദ്ദീൻ കാസി, അബ്ദുൾ ഖാദിർ പത്താൻ തുടങ്ങിയ അഞ്ച് പ്രതികളുമായി സഹകരിച്ചാണ് ഷാമിലിന്റെ പ്രവർത്തനം. പ്രതികളിൽ രണ്ടുപേരായ ഇമ്രാൻ ഖാനും മുഹമ്മദ് യൂനുസ് സാക്കിയും ‘സൂഫ ഭീകരസംഘ’ത്തിലെ അംഗങ്ങളാണ്. ഇവർ ഒളിവിലാണ്.
2022 ഏപ്രിലിൽ രാജസ്ഥാനിലെ കാറിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ ഇവരെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. ഐഎസിന്റെ അജണ്ടയുടെ ഭാഗമായി ഇന്ത്യയിൽ സ്ഫോടനം നടത്താനും ഇവർ പദ്ധതി ഇട്ടിരുന്നുവെന്നാണ് വിവരം. രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…