rape-case
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ ആദ്യ ഘട്ട വിചാരണ പൂർത്തിയായി. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. അയൽവാസിയായ അർജുനാണ് കേസിലെ പ്രതി. കേസിന്റെ രണ്ടാം ഘട്ട വിചാരണ ഈ മാസം 30 ന് ആരംഭിക്കും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെയാണ് വിചാരണ നടക്കുന്നത്.
കഴിഞ്ഞ ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഒൻപതാം തീയതിയാണ് കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങിയത്. ഏഴു ദിവസം കൊണ്ട് ഒൻപതു പേരുടെ വിചാരണയാണ് പൂർത്തിയായത്.
അഡ്വക്കേറ്റ് സുനിൽ മഹേശ്വരൻ പിള്ളയെയാണ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. പ്രതിയ്‌ക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ പുനപരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…