7 opposition MPs including Rahul Gandhi are receiving mangoes from Pakistan! BJP calls it an unholy relationship
ദില്ലി: കോൺഗ്രസ് എംപിമാർക്ക് പാകിസ്ഥാനിൽ നിന്നും സ്നേഹസമ്മാനം ഒഴുക്കുന്നു! രാഹുൽ ഗാന്ധിയുൾപ്പെടെ ഏഴ് പ്രതിപക്ഷ എംപിമാർക്ക് പാകിസ്ഥാന്റെ സമ്മാനമായി മാമ്പഴമെത്തിയെന്നാണ് റിപ്പോർട്ട്. ദില്ലി ആസ്ഥാനമായുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷണറാണ് ഇന്ത്യൻ എംപിമാർക്ക് മാമ്പഴ പെട്ടികൾ അയച്ചത്. ആർക്കൊക്കെയാണ് പാകിസ്ഥാന്റെ സ്നേഹ സമ്മാനമായി മാമ്പഴം കിട്ടിയത് എന്ന് അറിയണ്ടേ ? രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂൾ, മൊഹിബുള്ള നദ്‌വി, സിയ ഉർ റഹ്‌മാൻ ബർക്ക്, അഫ്‌സൽ അൻസാരി, ഇഖ്‌റ ഹസൻ എന്നിവർക്കാണ് പാകിസ്ഥാനിൽ നിന്നും മാമ്പഴം ലഭിച്ചത്.
സംഭവത്തിൽ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനുമായി രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത് അവിശുദ്ധ ബന്ധമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തുറന്നടിച്ചു. ‘രാഹുലിന് ഉത്തർപ്രദേശിൽ നിന്നുമുള്ള മാമ്പഴം ഇഷ്ടമല്ല. എന്നാൽ, രാഹുലിനും അദ്ദേഹത്തിന്റെ സംഘത്തിനും പാകിസ്ഥാനിൽ നിന്നും മാമ്പഴും ലഭിച്ചാൽ അതിന്റെ രുചിയോട് വളരെ ഇഷ്ടം തോന്നും. അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെന്നുണ്ടായിരുന്നു എന്നും ഗിരിരാജ് സിംഗ് പരിഹസിച്ചു. പാകിസ്ഥാനുമായി അവിശുദ്ധ ബന്ധമാണ് രാഹുൽ ഗാന്ധിക്കുള്ളത്. മാംഗോ ഡിപ്ലോമസിയിൽ പാകിസ്ഥാനുമായി എന്തെങ്കിലും കരാർ ഉണ്ടാക്കുന്നുണ്ടോ എന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
യുപിയിലെ മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പാകിസ്ഥാൻ എംബസി ഇപ്പോൾ രാഹുലിന് മാമ്പഴം അയച്ചിരിക്കുന്നു. മോദിയെ പുറത്താക്കാൻ നിങ്ങൾ പാകിസ്ഥാനോട് പുതിയ എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…