General

ബിരുദമില്ലാതെ ജോലി ചെയ്തത് 14 വർഷം; കൈവശമുണ്ടായിരുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ; അഭിഭാഷക ഒടുവിൽ പോലീസ് കസ്റ്റഡിയിൽ

നിയമാനുസൃതമായ ബിരുദമില്ലാതെ അഭിഭാഷകവൃത്തി ചെയ്യുന്ന 72 -കാരിയായ വ്യാജ വക്കീലിനെ ബികെസി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. 2008 മുതൽ ഇവർ അഭിഭാഷകയായി പ്രവർത്തിക്കുകയാണ്. ബാന്ദ്ര വെസ്റ്റിലെ പാലി ഹിൽ നിവാസിയായ മൊർദെക്കായ് റെബേക്ക ജോബ് എന്ന മന്ദാകിനി കാശിനാഥ് സോഹിനിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അവരുടെ യോഗ്യതയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ജൂലൈ 15 -ന് പൊലീസ് സമൻസ് അയച്ചതായി BKC പൊലീസ് അറിയിച്ചു.

ശനിയാഴ്ച സോഹിനി പൊലീസിൽ അവരുടെ ആധാർ കാർഡും അതുപോലെ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചു. എന്നാൽ, സർട്ടിഫിക്കറ്റുകൾ വ്യാജമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അഭിഭാഷകനായ അക്ബറലി മുഹമ്മദ് ഖാനാണ് (44) സോഹിനിക്കെതിരെ കേസ് കൊടുത്തത്. അഭിഭാഷകയല്ലാതിരുന്നിട്ടും വർഷങ്ങളായി മുംബൈയിലെ കുടുംബകോടതിയിലും മറ്റ് കോടതികളിലും കക്ഷികൾക്ക് വേണ്ടി സോഹിനി ഹാജരാകുന്നുണ്ട് എന്ന് അദ്ദേഹം അവകാശപ്പെട്ടു.

“കുറ്റാരോപിതയായ യുവതി 1977 -ൽ ഗവൺമെന്റ് ലോ കോളേജിൽ രണ്ടാം വർഷം നിയമം പഠിച്ചിരുന്നു. സാധുവായ ബിരുദം ഇല്ലാതിരുന്നതിന് ശേഷവും അവർ മുംബൈയിലെ ഫാമിലി കോടതികളിലും സെഷൻസ് കോടതികളിലും അടക്കം വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ഒരു വർഷം മുമ്പാണ് അവളുടെ വ്യാജ ഐഡന്റിറ്റിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്. അന്നുമുതൽ ഞാൻ അവളെ പിന്തുടർന്നു വരുന്നുണ്ട്” എന്ന് ഖാൻ പറഞ്ഞു.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

5 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

5 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

19 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

19 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

23 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago