ഗുണ്ടൂര്‍: എഴുപത്തിനാലാം വയസില്‍ അമ്മയാകുക, അതും ഇരട്ടകുട്ടികളുടെ . വൈദ്യശാസ്ത്രത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയായ മംഗയ്യമ്മയാണ്. ഇതോടെ അമ്മയാകുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മംഗയ്യമ്മ മാറി. ഈസ്റ്റ് ഗോധാവരി ജില്ലയിലെ നെലപരിപാഡാണ് മംഗയ്യമ്മയുടെ സ്വദേശം. ഒരു കുഞ്ഞിക്കാല് കാണാനുള്ള മംഗയ്യമ്മയുടെ 54 വര്‍ഷത്തെ മോഹമാണ് ഗുണ്ടൂറിലെ അഹല്യ നേഴ്‌സിംഗ് ഹോമില്‍ പൂവണിഞ്ഞത്.
കൃത്രിമബീജസങ്കലനത്തിലൂടെയാണ് (ഐവി എഫ്) മംഗയ്യമ്മയ്ക്കു കുട്ടികളുണ്ടായത്. അഹല്യ നേഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ എസ്. ഉമാശങ്കറുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കുട്ടികളും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
താന്‍ വലിയ സന്തോഷത്തിലാണെന്നും ദൈവം ഒടുവില്‍ തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതായും മംഗയ്യമ്മ പറഞ്ഞു. വൈ. രാജാ റുവാണ് മംഗയ്യമ്മയുടെ ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് ദമ്പതികള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഐവിഎഫ്് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മംഗയ്യമ്മ ഗര്‍ഭം ധരിച്ചു. മംഗയ്യമ്മയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ മൂന്ന് ടീമാണ് ഉണ്ടായിരുന്നത്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…