India

സായുധസേനയെ ആധുനീകവത്ക്കരിക്കുന്നതിനായി 7965 കോടി രൂപയുടെ പ്രൊപ്പോസൽ; അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ദില്ലി: ഹെലികോപ്റ്ററുകളിലും യുദ്ധോപകരണങ്ങളിലും ഉൾപ്പെടെ സായുധസേനയെ ആധുനീകവത്ക്കരിക്കുന്നതിനായി 7965 കോടി രൂപയുടെ പ്രൊപ്പോസലിന് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി അനുസരിച്ചാണ് ഇത് നടപ്പിലാക്കുക പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്യുസിഷൻ കൗൺസിലാണ് പ്രൊപ്പോസൽ അംഗീകരിച്ചത്.

പ്രതിരോധ സേനയ്‌ക്കായി ആയുധങ്ങൾ വാങ്ങുന്നതിനുളള ആദ്യ നടപടിയാണ് കൗൺസിലിന്റെ ആക്‌സെപ്‌റ്റെൻസ് ഓഫ് നെസസിറ്റി (എഒഎൻ). ഈ നിർണായക കടമ്പയാണ് പിന്നിട്ടിരിക്കുന്നത്. 100 ശതമാനവും മെയ്‌ക്ക് ഇൻ ഇന്ത്യ വ്യവസ്ഥയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകൽപനയും വികസനവും നിർമാണവും ഇന്ത്യയിൽ തന്നെ നടത്തണം.

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ നിന്ന് 12 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ നിന്നും നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന Lynx U2ഗൺ ഫയർ കൺട്രോൾ സംവിധാനവും, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ നിന്നുളള സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, സമുദ്രസുരക്ഷയും തീരനിരീക്ഷണവും ഉറപ്പാക്കുന്ന ദ്രോണിയർ എയർക്രാഫ്റ്റിന്റെ നവീകരണം ഉൾപ്പെടെയുളള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. .

കരസേനയും വായുസേനയും ഉപയോഗിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്ടറുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നത്. ഈ ഹെലികോപ്റ്ററുകളുടെ സുരക്ഷ പലതവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 10 വർഷങ്ങൾക്കുളളിൽ 15 ചീറ്റ, ചേതക് ഹെലികോപ്റ്ററുകളാണ് വിവിധയിടങ്ങളിൽ തകർന്ന് വീണത്. നിരവധി പൈലറ്റുമാരെയും ഈ അപകടങ്ങളിലൂടെ സേനയ്‌ക്ക് നഷ്ടമായി. 50 വർഷത്തിലധികം പഴക്കമുളള ഡിസൈനിലുളളതാണ് ഇരു ഹെലികോപ്റ്ററുകളും.

പുതുതായി വാങ്ങുന്ന ഹെലികോപ്റ്ററുകളിൽ ആറെണ്ണം കരസേനയ്‌ക്കും ആറെണ്ണം വായുസേനയ്‌ക്കുമാണ് നൽകുക. വരും വർഷങ്ങളിൽ ഏതാണ്ട് 187 ഓളം ലൈറ്റ് ഹെലികോപ്റ്ററുകൾ വേണ്ടി വരുമെന്നാണ് സേനയുടെ വിലയിരുത്തൽ. 126 ഹെലികോപ്റ്ററുകൾ കരസേനയ്‌ക്കും 61 എണ്ണം വായുസേനയ്‌ക്കും വേണ്ടി വാങ്ങാനാണ് തീരുമാനം.

അടുത്ത വർഷം ഓഗസ്‌റ്റോടെ ഹെലികോപ്റ്ററിന്റെ ആദ്യ പരീക്ഷണ പറക്കൽ നടത്താനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്. കർണാടകയിലെ തുമകുരുവിലുളള എച്ച്എഎല്ലിന്റെ ഹെലികോപ്റ്റർ ഫാക്ടറിയിൽ ഇതിന്റെ രൂപകൽപന ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബംഗലൂരുവിലും തുമകുരുവിലുമുളള ഫാ്ക്ടറികളിലൂടെ വർഷം 100 ഹെലികോപ്റ്ററുകൾ ഉത്പാദിപ്പിക്കാൻ എച്ച്എഎല്ലിന് ശേഷിയുണ്ട്.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

6 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

7 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

8 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

9 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

9 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

22 hours ago