India

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ ‘തരംഗ് ശക്തി’യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ജോധ്പൂരില്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 12 വരെ നടക്കുന്ന ഈ അഭ്യാസപ്രകടനത്തോടനുബന്ധിച്ച് 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനാ മേധാവികളാണ് ഇന്ത്യയിലെത്തുന്നത്. പ്രതിരോധ കയറ്റുമതി പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

സെപ്റ്റംബര്‍ 29-ന് ബെംഗളൂരുവിലെ എച്ച്.എ.എല്‍ (HAL), ബി.ഇ.എല്‍ (BEL) സ്ഥാപനങ്ങളും, ഒക്ടോബര്‍ 3-ന് വടോദരയിലെ സി295 (C295) വിമാന നിര്‍മ്മാണ ശാലയും വിദേശ പ്രതിനിധികള്‍ സന്ദര്‍ശിക്കും. ആകെ 65 രാജ്യങ്ങള്‍ക്ക് ക്ഷണം അയച്ചതില്‍, 8 രാജ്യങ്ങള്‍ വിമാനങ്ങളുമായും 32 രാജ്യങ്ങള്‍ നിരീക്ഷകരായും പങ്കെടുക്കുന്നു. യു.എസ്, ഫ്രാന്‍സ്, ജര്‍മ്മനി, യു.എ.ഇ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വിമാനങ്ങളുമായി ജോധ്പൂരിലെത്തും.

2029-30 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2025-26 കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് തുകയായ 38,424 കോടി രൂപയിലെത്തിയിരുന്നു. റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളും അസ്ത്ര മിസൈലുകളും ഇന്തോനേഷ്യയിലേക്ക് വിതരണം ചെയ്യാനുള്ള കരാറുകള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഫിലിപ്പൈന്റസിനും വിയറ്റ്നാമിനും ശേഷം ബ്രഹ്മോസ് സ്വന്തമാക്കുന്ന മൂന്നാമത്തെ ആസിയാന്‍ അംഗരാജ്യമാണ് ഇന്തോനേഷ്യ.

‘ഇന്ത്യ ഇപ്പോള്‍ ലോകത്തുനിന്ന് വാങ്ങുന്നതിനെക്കുറിച്ചല്ല ചിന്തിക്കുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് വികസിപ്പിച്ചും നിര്‍മ്മിച്ചും നല്‍കുന്നതിനെക്കുറിച്ചാണ്,’ – എന്ന് ഐ.എ.എഫ് വൈസ് ചീഫ് എയര്‍ മാര്‍ഷ്മാന്‍ അശുതോഷ് ദീക്ഷിത് വ്യക്തമാക്കി. കയറ്റുമതി എളുപ്പമാക്കുന്നതിനായി ‘ഓപ്പണ്‍ ജനറല്‍ എക്സ്പോര്‍ട്ട് ലൈസന്‍സ്’ (OGEL) ചട്ടക്കൂട് ഉള്‍പ്പെടെയുള്ള നയപരമായ നിരവധി പരിഷ്‌കരണങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

Sooryasurendran

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

6 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

6 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

7 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

8 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

8 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

9 hours ago