Categories: IndiaNATIONAL NEWS

പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ?; പ്രധാനമന്ത്രി കിസാന്‍ പദ്ധതി; അടുത്ത ഗഡു ഡിസംബറില്‍

ദില്ലി: രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ (പി എം കിസാന്‍) അടുത്ത ഗഡു ഡിസംബറില്‍ ലഭിക്കും. അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. നാലു മാസം കൂടുമ്ബോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം- ഏപ്രില്‍- ജൂലൈ, രണ്ടാം ഘട്ടം- ആഗസ്റ്റ്- നവംബര്‍, മൂന്നാംഘട്ടം- ഡിസംബര്‍- മാര്‍ച്ച്‌ എന്നിങ്ങനെയാണ് ലഭിക്കുക. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ആറാം ഗഡുവായി 17,100 കോടി രൂപ പ്രധാനമന്ത്രി ഓഗസ്റ്റ് 9ന് 8.55 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചിരുന്നു. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് തവണയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകുല്യം കര്‍ഷകര്‍ക്ക് ലഭിക്കുുക. ഏപ്രില്‍ മുതല്‍ ജൂലൈ, ഓഗസ്റ്റ് മുതല്‍ നവംബര്‍, ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ എന്നിങ്ങനെയാണ്. പിഎം കിസാന്‍ പദ്ധതി പ്രകാരം 14 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഗുണഭോക്താക്കള്‍ ഇത് സംബന്ധിച്ച്‌ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.

പിഎം കിസാന്‍ സമ്മാന്‍ നിധി സ്‌കീമിന്റെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in തുറക്കുക.
‘ഫാര്‍മര്‍ കോര്‍ണര്‍’ എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഒരു ഡ്രോപ്പ് ഡൗണ്‍ മെനു കാണാം. ഗുണഭോക്തൃ പട്ടിക ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഈ പട്ടികയില്‍, പിഎംകിസാന്‍ സ്‌കീമിനായുള്ള അപേക്ഷയുടെ നില നിങ്ങള്‍ക്ക് അറിയാം. ഇതിനായി ആധാര്‍ നമ്ബര്‍, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കേണ്ടതുണ്ട്. അതിന് ശേഷം പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പരിശോധിക്കുന്നതെങ്കില്‍ ആദ്യം പിഎം കിസാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യണം. അതില്‍ നിങ്ങളുടെ പേര് ഇല്ലങ്കില്‍ നിങ്ങള്‍ക്ക് അവിടെ പരാതി രേഖപ്പെടുത്താന്‍ കഴിയും. ആറാം ഗഡു ഉപഭോക്താവായിരുന്നു നിങ്ങളെങ്കില്‍, ഇപ്പോള്‍ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ 011-24300606 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ ബന്ധപ്പെടാം. കൂടാതെ ഈ പറയുന്ന നമ്ബറുകളിലും ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെടാം.

പിഎം കിസാന്‍ ടോള്‍ ഫ്രീ നമ്ബര്‍ 18001155266
പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്ബര്‍ 155261
പിഎം കിസാന്‍ ലാന്‍ഡ് ലൈന്‍ നമ്ബര്‍ 011-23381092, 23382401
അഡീഷണല്‍ പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്ബര്‍ 0120 -6025109

admin

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

18 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

1 hour ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago