8.29 lakh rupees was spent to display the poster in New York by the Chief Minister presenting the figures of Kerala in the Legislative Assembly.
തിരുവനന്തപുരം: കേരളീയത്തിന്റെ കണക്കുകൾ സംസ്ഥാന സർക്കാർ പുറത്തുവിട്ടു . മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ കേരളീയം നടത്തിപ്പിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത് ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായിട്ടുണ്ട് .
11.47 കോടി രൂപ സ്‌പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4.63 കോടി രൂപ വിവിധ ഏജൻസികൾക്ക് കൊടുത്ത് തീർക്കാനുള്ള കുടിശ്ശികയാണ്. ഇത് കൊടുത്ത് തീർക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളീയത്തിന് ചെലവായ തുക വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സർക്കാർ നടത്തിയത്. ഒരു വർഷം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി ചെലവായ തുക സംബന്ധിച്ച കണക്കുകൾ ഇപ്പോൾ വിശദീകരിച്ചത്.വിവിധ ഏജൻസികളിൽ നിന്ന് സമാഹരിച്ച 11 കോടി രൂപയാണ് പരിപാടിക്കായി വിനിയോഗിച്ചതെന്നും ഇതിന്റെ കണക്കുകൾ ട്രഷറിയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…