പ്രതീകാത്മക ചിത്രം
ലഖ്‌നൗ: 8 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കേസിൽ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന മനു എന്ന കുറ്റവാളിയാണ് കൊല്ലപ്പെട്ടത്.
ജൂണ്‍ മാസം ആദ്യമാണ് എട്ടുവയസുകാരി കൊല്ലപ്പെട്ടത്. കായംഗഞ്ജ് സ്വദേശിനിയായ കുട്ടി അമ്മയ്‌ക്കൊപ്പം മൊഹമ്മദാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബന്ധുവീട്ടില്‍ ഒരു ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബന്ധുവായ മറ്റൊരു കുട്ടിക്കൊപ്പം അടുത്തുള്ള മാന്തോപ്പിലേക്ക് പോയകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
അടുത്ത ദിവസം മേന്‍പുരി ജില്ലയിലെ ഒരു കനാലിനടുത്ത് നിന്നാണ് പീഡിപ്പിക്കപ്പെട്ട നിലയില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അപരിചിതനെ മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മനുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആദ്യം 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ഈ തുക 50,000 ആക്കി, പിന്നീട് ഇത് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തി. ഒടുവിൽ മനുവിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്ന് രാവിലെ ഇയാളുടെ ഒളിത്താവളം വളഞ്ഞു. ഇത് മനസിലാക്കിയ മനു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെയാണ് പോലീസ് മനുവിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ മനുവിനെ പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരിച്ചു. ഇ
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…