കണ്ണൂര്‍: കഴിഞ്ഞ ദിവസം ചാലാട് കുഴിക്കുന്നില്‍ ഒന്‍പതു വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോലീസ് ഭാഷ്യം . രാജേഷ് -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണു കൊല്ലപ്പെട്ടത്. മാതാവ് വാഹിദയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അവന്തികയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു മാതാവ് പോലീസിനോടു സമ്മതിച്ചു.
‘കഴുത്തു ഞെരിച്ചപ്പോൾ കൊല്ലല്ലേ അമ്മേ നമുക്കു ജീവിക്കാം എന്ന് മകൾ പറഞ്ഞുവെന്നും വാഹിത പറയുന്നു. അസുഖം കാരണം താൻ മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
‘എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.’ മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു വാഹിദയുടെ നീക്കമെന്നു പോലീസ് പറഞ്ഞു.
വാഹിദയക്കു മാനസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നെന്നും അതിനു മരുന്നു കഴിച്ചുവരികയായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാൽ, ദമ്പതികള്‍ തമ്മില്‍ കുടുംബകലഹം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത് .
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…