Crime-case-tvm
ബ്രസൽ: പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോൾ അപമാനിച്ചതിന് 30 വർഷങ്ങൾക്ക് ശേഷം, അധ്യാപകയെ അതിക്രൂരമായി കൊലപ്പെടുത്തി. മരിയ വെർലിൻഡൻ എന്ന 57കാരിയാണ് കൊല്ലപ്പെട്ടത്. 101 തവണ ക്രൂരമായി കുത്തിയാണ് 37-കാരൻ അധ്യാപികയെ കൊലപ്പെടുത്തിയത്.
2020 നവംബര്‍ 20-ന് ബെല്‍ജിയത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് ആന്‍റ്‍വെർപ്പിനടുത്തുള്ള ഹെറന്‍റല്‍സിലെ വീട്ടിലാണ് അധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ബെൽജിയൻ പോലീസ് പലതരത്തില്‍ അന്വേഷിച്ചിട്ടും നൂറുകണക്കിന് ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിട്ടും കൊലപാതകിയെ കണ്ടെത്താനായില്ല.
എന്നാൽ, കൊലപാതകം നടന്ന് 16 മാസങ്ങൾക്ക് ശേഷം, പ്രതി സുഹൃത്തിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതേതുടർന്ന് സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. പിന്നാലെ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
സംഭവം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ തെളിവുകളുമായി താരതമ്യപ്പടുത്താന്‍ ഇയാളുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. അധ്യാപിക കാരണം പ്രൈമറി ക്ലാസില്‍ വെച്ച് ഒരുപാട് യാതനകള്‍ അനുഭവിച്ചെന്നാണ് പ്രതിയുടെ മൊഴി. പക്ഷേ അധ്യാപിക എങ്ങനെയാണ് അപമാനിച്ചതെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ല. പ്രതിയുടെ മൊഴി അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…