BollyWood

‘കശ്മീർ ഫയൽസ്‘ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചു: കിട്ടിയത് എട്ടിന്റെ പണി; 30 ലക്ഷം വരെ നഷ്ടമായിട്ടും പരാതി നൽകാനാവാത്ത അവസ്ഥയിൽ

ദില്ലി: കശ്മീർ വംശഹത്യയുടെ യഥാർത്ഥ ചരിത്രം വരച്ചു കാട്ടുന്ന ദി കശ്മീർ ഫയൽസ് എന്ന സിനിമ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കശ്മീർ ഫയൽസിന്റെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ ടെലിഗ്രാം/ വാട്സാപ്പ് ലിങ്കുകൾ ക്ലിക്ക് ചെയ്തവർക്ക് പണം നഷ്ടമായതായി റിപ്പോർട്ട്.

അതേസമയം 30 ലക്ഷം വരെ നഷ്ടമായവർ പരാതി പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ചിത്രം ഡൗൺലോഡ് ചെയ്യാൻ എന്ന പേരിൽ വാട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തവരാണ് കുടുങ്ങിയത്. മാത്രമല്ല ഇവർക്കാണ് അധികവും പണം നഷ്ടമായിരിക്കുന്നതെന്ന് നോയിഡ എഡിസിപി രൺവിജയ് സിംഗ് പറയുന്നു.

ചിലർ ടെലിഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്‌തതോടെ അസഭ്യവർഷം അടങ്ങിയ ഓഡിയോ ഫയൽ ലഭിച്ചു. ചിലരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഹാക്കർമാർ വീഡിയോ ഫോർമാറ്റിൽ അവർക്ക് തന്നെ അയച്ച് കൊടുത്തു. ഇതോടെ ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അപകടം വിളിച്ച് വരുത്തുമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിചയമുള്ള ആരെങ്കിലും ഇത്തരത്തിൽ ലിങ്കുകൾ അയച്ചു തന്നാൽ അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്നും പൊലീസ് അറിയിക്കുന്നു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

59 minutes ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

1 hour ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

2 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

3 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

9 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago