Kerala

ഇടമലക്കുടിയിൽ 17കാരിയെ 45 കാരൻ വിവാഹം ചെയ്തു ;പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

മൂന്നാർ: ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.ഇടമലക്കുടി സ്വദേശി ടി രാമൻ (45)നെ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്.ജനുവരിയിലായിരുന്നു 17കാരിയായ പെൺകുട്ടിയെ രാമൻ വിവാഹം ചെയ്തത്.വിവാഹ ശേഷം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ഇയാൾക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ പോലീസ് പോക്‌സോ കേസെടുത്തെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു.

ഇയാൾ നാട്ടിലേക്ക് തിരികെയെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പുലർച്ചെ മൂന്നിന് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പലതവണ വീട്ടിലേക്ക് വന്ന് പോയിരുന്നു എന്നാൽ വിവരമറിഞ്ഞ് പൊലീസ് രാജമല പെട്ടിമുടിയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് എത്തുമ്പോഴേക്കും ഇയാൾ വനത്തിനുള്ളിലേക്ക് കടക്കും. ദേവികുളം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇടമലക്കുടിയിലെ ആദ്യ പോക്സോ കേസാണിത്.

Anusha PV

Recent Posts

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

24 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

1 hour ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago