A 74-year-old woman was brutally tortured in Vitura; a 57-year-old man was arrested
തിരുവനന്തപുരം: വിതുരയിൽ 74 കാരിയെ ക്രൂരമായി പീഡിപ്പിച്ച 57 കാരൻ അറസ്റ്റിൽ.വിതുര കല്ലാർ സ്വദേശി ഉണ്ണിയാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അയൽപക്കത്ത് ആളില്ല എന്ന് മനസ്സിലാക്കിയ പ്രതി രാവിലെ 10 മണിയോടെ 74 കാരിയുടെ വീട്ടിൽ മദ്യപിച്ച് എത്തി ഇവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് വിതുര പോലീസ് പറഞ്ഞു. വൃദ്ധ വീട്ടിൽ തനിച്ചാണ് താമസം. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആണ് പ്രതി പോയത്. അവശയായ വൃദ്ധ പ്രതിയെ ഭയന്ന് സംഭവം ആരോടും പറയാതെ വിതുര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
അമിതമായ രക്തസ്രാവവുമായി ചികിൽസ തേടിയ വൃദ്ധയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോക്ടർ ഉടൻ വിതുര പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. രാത്രിയോടെ പ്രതിയായ ഉണ്ണിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്ക് എതിരെ ഇതിന് മുൻപ് സ്ത്രീകളെ ശല്യം ചെയ്തതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാൾ മുൻപ് അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണ് എന്ന് വിതുര പോലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…