പുറത്തു വന്ന ദൃശ്യങ്ങളിൽ നിന്ന്
കൊച്ചിയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ മനുഷ്യത്വ രഹിതമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ വഴിത്തിരിവ്. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പോലീസിനും തൊഴില്‍ വകുപ്പിനും പ്രാഥമിക മൊഴി നൽകി. ലഹരിക്ക് അടിമയായ മനാഫ് എന്ന ജീവനക്കാരന്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍ബന്ധിച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി ഇപ്പോള്‍ തന്‍റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ക്രൂരത കാട്ടിയ മനാഫിനെ നേരത്തെ തന്നെ സ്ഥാപന ഉടമ പുറത്താക്കിയിരുന്നെന്നും താന്‍ ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പറയുന്നു.
സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനം ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തിൽ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും ഇതടക്കം ക്രൂരമായ ശിക്ഷകള്‍ സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ മുമ്പു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇതോടെ തൊഴില്‍ വകുപ്പും പോലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. അതിനിടെയാണ് യുവാവിന്റെ മൊഴി പുറത്തു വന്നത്.
കൂടുതല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തശേഷം അടുത്ത ദിവസം വിശദമായ റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…