A car and a lorry collided on the Karaikad MC road between Chengannur and Pandalam.
ചെങ്ങന്നൂർ: ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 4 പേരും ബൈക്ക് യാത്രികരായ 2 പേർക്കും ഗുരുതര പരിക്ക്. കാരയ്ക്കാട് വടക്കേ ചേരിപ്പടി കള്ള് ഷാപ്പിന് മുന്നിൽ പുലർച്ചെ 6 മണിക്കായിരുന്നു അപകടം സംഭവിച്ചത്.
പന്തളം ഭാഗത്ത് നിന്ന് വന്ന സിമന്റ് ലോറിയിലേക്ക് എതിരെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ബൈക്കുകളിൽ ഇടിച്ച് 2 ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു . സമീപവാസികളും പരുമല പദയാത്രികരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങന്നൂരിൽ നിന്നെത്തിയ പോലീസും ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ച് യാത്രികരെ പുറത്തെടുക്കുകയായിരുന്നു
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…