അക്രമണത്തിന്റെ സിസിടിവി ദൃശ്യം
കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ യുവാക്കൾ തെങ്ങിൽ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും ഇരവിപുരം പോലീസ് പറഞ്ഞു. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന നാലരവയസ്സുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്രപരിസരത്താണ് പകൽ കുതിരയെ കെട്ടിയിരുന്നത്. വൈകുന്നേരം അഴിക്കാനെത്തിയപ്പോൾത്തന്നെ കുതിര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുതിരയുടെ കാലുകളിലും ദേഹത്തും അടിയേറ്റ പാടുകൾ കണ്ടു. പിന്നാലെ സംശയം തോന്നി വെള്ളിയാഴ്ച ക്ഷേത്രത്തിലെ സിസിടീവീ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. കാറിലും സ്കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ നീണ്ട വടിയുപയോഗിച്ച് കുതിരയെ മർദ്ദിക്കുകയായിരുന്നു. തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. കണ്ണിനു മുകളിലും മുഖത്തും സാരമായ പരിക്കുണ്ട്. .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…