A case of gang-rape of a minor girl; the son of Congress MLA in Rajasthan was arrested
ജയ്‌പൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ.എംഎൽഎ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയാണ് അറസ്റ്റിലായത്. 2022ൽ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്.
രാജസ്ഥാനിലെ അൽവാർ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മൺഗഡിൽ നിന്നുള്ള എംഎൽഎ ആണ് ജോഹാരി ലാൽ മീണ. കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കൂട്ടബലാത്സംഗം ആരോപിച്ചിട്ടും അറസ്റ്റ് ചെയ്യാതിരുന്നതിൽ അശോക് ഗെലോട്ട് സർക്കാരിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ദൗസയുടെ മഹുവ പ്രദേശത്ത് നിന്നാണ് പോലീസ് എസ്എച്ച്ഒ ദീപക്കിനെ പിടികൂടിയത്. കേസ് നടക്കുന്നതിനിടെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
2022 മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവേക് ശർമ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. എംഎൽഎയുടെ മകൻ ദീപക് ഉൾപ്പെടെ അഞ്ച് പ്രതികൾ ചേർന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ദവാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…