General

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം. പുതിയ റെഗുലേഷന്‍ ഒക്ടോബറിലെന്ന് വി.ഡി. സതീശന്‍

വൈദ്യുതി പ്രതിസന്ധി സമഗ്രമായ പദ്ധതിയിലൂടെയും കൃത്യമായ നയങ്ങളിലൂടെയും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. പ്രതിസന്ധിയെ ഒരു അവസരമായി കാണുന്നുവെന്നും ഇതിനായി ആവശ്യമായ റെഗുലേഷന്‍ ഒക്ടോബര്‍ മാസത്തില്‍ നിലവില്‍ വരുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയ നടപടിയെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് 4.29 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടായിരുന്നു. 2015 മുതല്‍ 2013 വരെ ഈ രീതിയില്‍ വൈദ്യുതി വാങ്ങിയിരുന്നെങ്കിലും, എട്ട് വര്‍ഷത്തിന് ശേഷം ഇതില്‍ നടപടിക്രമങ്ങളിലെ ക്രമക്കേട് ആരോപിച്ച് കരാര്‍ റദ്ദാക്കുകയാണുണ്ടായത്.

കരാര്‍ റദ്ദാക്കിയതിലൂടെ ചെറിയൊരു തുക ലാഭിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 4.29 രൂപയ്ക്ക് വാങ്ങിയിരുന്ന കരാര്‍ റദ്ദാക്കി പകരം പുറത്തുനിന്ന് 8 രൂപ മുതല്‍ 14 രൂപ വരെ നല്‍കിയാണ് പിന്നീട് വൈദ്യുതി വാങ്ങിയത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sooryasurendran

Recent Posts

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

10 minutes ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

14 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

14 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

15 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

15 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

15 hours ago