Kerala

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും;കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്രിസ്റ്റലിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പോലീസ് ഇന്ന് സമർപ്പിക്കും

എറണാകുളം: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും സഹകരിച്ചിരുന്നില്ല. അന്വേഷണ സംഘം ഇന്ന് രാവിലെ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷമാകും കോടതിയിൽ ഹാജരാക്കുക. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും.

ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. ആലുവയിൽ വീണ്ടും പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാകുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയാണ് മറ്റുള്ളവരെയും വിവരം അറിയിക്കുന്നത്. ശബ്ദം കേട്ട സുകുമാരൻ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. പിന്നാലെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിൽ 15-20 മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി. പിന്നാലെ കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കി വീട്ടിലെത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രദേശവാസികൾ പോലീസിലും വിവരം അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാരും പോലീസും ചേർന്ന് പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.

anaswara baburaj

Recent Posts

വൈക്കം സത്യാഗ്രഹം എന്തായിരുന്നു ? കോട്ടയത്തു നടന്ന പരിപാടിയിൽ ജെ നന്ദകുമാർ

മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകുമായ ജെ നന്ദകുമാറിന്റെ പ്രഭാഷണം I J NANDAKUMAR

20 mins ago

കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി ക്രൂര കൊലപാതകത്തിനിരയായ സംഭവം ! പിന്നിൽ ഹണിട്രാപ്പ് കെണിയെന്ന് റിപ്പോർട്ട് ! കൃത്യത്തിനായി 24 കാരി കൈപ്പറ്റിയത് 5 കോടിയെന്ന് പോലീസ്

ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ്…

33 mins ago

മൊബൈല്‍ തിരിച്ചു വാങ്ങിയതിന്റെ പിണക്കത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി; വര്‍ക്കല കടലില്‍ മുങ്ങി മരിച്ച ശ്രേയയുടെ വിയോഗത്തില്‍ വീട്ടുകാരും നാടും വിതുമ്പുന്നു

ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍…

49 mins ago

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്നറിയണം !എട്ട് മാസം ഗർഭിണിയായ ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശ്…

2 hours ago

ആളിപ്പടർന്ന് ബാർ കോഴ ആരോപണം !അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി എക്‌സൈസ് മന്ത്രി എം ബി രാജേഷ്

ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…

3 hours ago

ആറ്റിങ്ങൽ ഇരട്ടക്കൊല !ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ! 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…

3 hours ago