CRIME

കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി ക്രൂര കൊലപാതകത്തിനിരയായ സംഭവം ! പിന്നിൽ ഹണിട്രാപ്പ് കെണിയെന്ന് റിപ്പോർട്ട് ! കൃത്യത്തിനായി 24 കാരി കൈപ്പറ്റിയത് 5 കോടിയെന്ന് പോലീസ്

ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും അമേരിക്കൻ പൗരനുമായ അക്തറുസ്സമാന്‍ ഷഹീനിനും ഇയാളുടെ പെൺ സുഹൃത്ത് 24 കാരിയായ ഷീലാഷ്ടി റഹ്‌മാനും ധാക്ക പോലീസിന്റെ കസ്റ്റഡിയിലാണെന്നും ഇവരെ ചോദ്യം ചെയ്തു വരുന്നതായും ധാക്ക പോലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷീലാഷ്ടി റഹ്‌മാനാണ് എംപിയെ കെണിയിലാക്കിയത് എന്നാണ് വിവരം.

ചികിത്സാ ആവശ്യാര്‍ഥമാണ് എം.പി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്. ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു

കശാപ്പുകാരനെ വെച്ച് കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് യുവതി പ്രതിഫലമായി കൈപ്പറ്റിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്ന യുവാവിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ അന്‍വാറുള്‍ അസിം അനർ ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ഷീലാഷ്ടിയെന്നാണ് അന്വേഷണ സംഘം കരുതന്നത്.

എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. എളുപ്പത്തില്‍ അഴുകി ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു

Anandhu Ajitha

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

5 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

6 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

6 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

6 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

6 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

7 hours ago