മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ട 24 കാരനായ ട്രാൻസ്ജെൻഡറിന് മുംബൈയിൽ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ കുടുംബം ‘ബക്ഷീഷ്’ നൽകാൻ വിസമ്മതിച്ചതിലുള്ള പ്രകോപനം മൂലമാണ് പ്രതി ക്രൂര കൃത്യം നടത്തിയത്.
2021 ജൂലൈ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ ദിവസം രാത്രിയാണ് മൂന്ന് വയസുകാരിയെ കാണാതായത്. അതെ ദിവസം തന്നെ പ്രതി ‘ബക്ഷീഷ്’ ആവശ്യപ്പെട്ട് വൈകുന്നേരം വീട്ടിലെത്തിയിരുന്നു. എന്നാൽ കുടുംബം അത് നൽകാതിരുന്നതോടെ കുടുംബത്തെ അധിക്ഷേപിച്ച് ഇയാൾ പോയി.
ശേഷം വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ സുഹൃത്തിനൊപ്പം വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുറ്റവാളിയും അയാളുടെ സഹായിയും എന്തോ എടുത്തുകൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്നും പെൺകുട്ടിയുടെ കാലുകൾ ദൃക്സാക്ഷികളിലൊരാൾ ശ്രദ്ധിച്ചെന്നും ഏതാനും മത്സ്യത്തൊഴിലാളികളായ അയൽവാസികൾ പോലീസിനോട് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.
അതേസമയം തെളിവുകളുടെ അഭാവം മൂലം പ്രതിയുടെ സഹായിയെ വെറുതെവിട്ടു. കേസിനെ അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച ജഡ്ജി,ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കുറ്റകൃത്യം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും പറഞ്ഞു. പ്രതിയുടെ മനസ്സിലെ വൈകൃതം പ്രകടമാണെന്നും കോടതി ചൂണ്ടികാട്ടി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…
തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…
മാർച്ചിൽ സർക്കാരിനെതിരെ വെറുതെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇപ്പോൾ കോൺഗ്രസിന് വിനയായി I BJP HARIYANA
കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിന്റെ(61) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദേവദാസിന്റെ…