Monday, May 6, 2024
spot_img

3 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ! മുംബൈയിൽ ട്രാൻസ്ജെൻഡറിന് വധശിക്ഷ വിധിച്ച് പ്രത്യേക പോക്‌സോ കോടതി

മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ട 24 കാരനായ ട്രാൻസ്‌ജെൻഡറിന് മുംബൈയിൽ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ കുടുംബം ‘ബക്ഷീഷ്’ നൽകാൻ വിസമ്മതിച്ചതിലുള്ള പ്രകോപനം മൂലമാണ് പ്രതി ക്രൂര കൃത്യം നടത്തിയത്.

2021 ജൂലൈ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ ദിവസം രാത്രിയാണ് മൂന്ന് വയസുകാരിയെ കാണാതായത്. അതെ ദിവസം തന്നെ പ്രതി ‘ബക്ഷീഷ്’ ആവശ്യപ്പെട്ട് വൈകുന്നേരം വീട്ടിലെത്തിയിരുന്നു. എന്നാൽ കുടുംബം അത് നൽകാതിരുന്നതോടെ കുടുംബത്തെ അധിക്ഷേപിച്ച് ഇയാൾ പോയി.

ശേഷം വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ സുഹൃത്തിനൊപ്പം വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുറ്റവാളിയും അയാളുടെ സഹായിയും എന്തോ എടുത്തുകൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്നും പെൺകുട്ടിയുടെ കാലുകൾ ദൃക്‌സാക്ഷികളിലൊരാൾ ശ്രദ്ധിച്ചെന്നും ഏതാനും മത്സ്യത്തൊഴിലാളികളായ അയൽവാസികൾ പോലീസിനോട് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.

അതേസമയം തെളിവുകളുടെ അഭാവം മൂലം പ്രതിയുടെ സഹായിയെ വെറുതെവിട്ടു. കേസിനെ അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച ജഡ്ജി,ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കുറ്റകൃത്യം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും പറഞ്ഞു. പ്രതിയുടെ മനസ്സിലെ വൈകൃതം പ്രകടമാണെന്നും കോടതി ചൂണ്ടികാട്ടി.

Related Articles

Latest Articles