CRIME

സുഹൃത്തിന്റെ പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയന്ന കേസ് ; പ്രമോദയ് ഖാഖയെയും ഭാര്യയെയും ദില്ലി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; 2005 നവംബറിൽ താൻ വാസക്ടമി നടത്തിയെന്ന വാദവുമായി പ്രതി; അടുത്തമാസം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ ബോർഡിന് കോടതി നിർദേശം

സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രമോദയ് ഖാഖയെയും ഭാര്യയെയും ദില്ലി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ അടുത്ത വാദം അടുത്തമാസം 6 നാണ്. അന്ന് വാദം കേൾക്കുമ്പോൾ, 2005 നവംബറിൽ താൻ വാസക്ടമി നടത്തിയെന്ന പ്രതിയുടെ വാദത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്.

പീഡനം മൂടി വയ്ക്കാനായി പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് ഗുളിക നൽകിയതിനാണ് പ്രമോദയ് ഖാഖയുടെ ഭാര്യ സീമാ റാണിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിൽ കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി നിരവധി തവണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള അഞ്ചു മാസത്തോളം പ്രതി തുടർച്ചയായി കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പിതാവ് മരിച്ചശേഷം പ്രതി പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. രക്ഷകർതൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ സീമ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി.ഇതോടെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തുകയും പിന്നീട് ഇവർക്കൊപ്പം പറഞ്ഞയക്കുകയുമായിരുന്നു. പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടർന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഓഗസ്റ്റ് 13ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത് . പോക്‌സോ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്‌തെങ്കിലും എട്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. നിലവിൽ മജിസ്‌ട്രേറ്റിനു മൊഴി നൽകാനാകാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. പെൺകുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് പൊലീസിന്റെ പദ്ധതി. ഖാഖയുടെ അറസ്റ്റ് വൈകിയതോടെ ഇയാളുടെ അറസ്റ്റ് വർഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിന് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

6 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

6 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

6 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

9 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

10 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

10 hours ago