പ്രതി ദത്താത്രയ രാംദാസ് ഗുഡെ
മുംബൈ: പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍ 26 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്തുമെന്ന് പോലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ അയാളുടെ ഗ്രാമത്തിന് സമീപമുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നും പിടികൂടുന്നത്.
പുലര്‍ച്ചെ ഒന്നരക്കാണ് പ്രതി ദത്താത്രയ രാംദാസ് ഗുഡെ അദ്ദേഹത്തിന്‍റെ ഗ്രാമമായ ഗുണതിലുണ്ട് പൊലീസ് അറിയുന്നത്. തുടര്‍ന്ന് ആ പ്രദേശത്തെ കരിമ്പിന് തോട്ടം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തെരച്ചില്‍. പിടികൂടാന്‍ സഹായിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന കാര്യം ഓരോ വിട്ടിലുമെത്തി പോലീസ് അറിയിച്ചു. ഒടുവില്‍ ഇന്നലെ രാത്രി 12 മണിക്ക് ദത്താത്രയ സുഹൃത്തിന്‍റെ വീട്ടില്‍ ഭക്ഷണം ആവശ്യപെട്ടെത്തി. ഭക്ഷണം കഴിച്ച് കരിമ്പിന് തോട്ടത്തിലേക്ക് പോയ പ്രതിയെകുറിച്ച് സുഹൃത്ത് തന്നെയാണ്പോലീസിന് വിവരം നല്‍കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധയില്‍ പിടിയിലുമായി. ഒളിവില്‍ താമസിക്കുന്നതിനിടെ പ്രതി കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. കയര്‍ പൊട്ടിവീണതിനാല്‍ ശ്രമം പരാജയപെട്ടെന്നാണും കുറ്റകൃത്യം നടത്തിയത് ലഹരിയിലാണെന്നുമാണ് പ്രതി നല്‍കിയ മൊഴി.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…