സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി എക്സൈസ് അന്വേഷണം. തെളിവെടുപ്പിനായി വാഴവറ്റയിലെ വസതിയില്‍ എത്തിച്ചപ്പോള്‍, തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ 22 സി.സി.ടി.വി ക്യാമറകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര് (Digital Video Recorder) ബോധപൂര്‍വം നീക്കം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂര്‍ കസ്റ്റഡി കാലാവധിയില്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വാഴവറ്റയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് എക്സൈസ് സംഘം ക്യാമറ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായ വിവരം അറിയുന്നത്. വീടിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 22 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളൊന്നും തന്നെ സിസ്റ്റത്തില്‍ ലഭ്യമല്ല. നാളെ കോടതിയില്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എക്സൈസ് പ്രോസിക്യൂഷന് മുഖേന ശക്തമായി ഉന്നയിക്കും.
വീടിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ആന്റോ അഗസ്റ്റിന്റേത് തന്നെയാണെന്ന് സ്ഥാപിക്കാനുള്ള കൂടുതല്‍ രേഖകള്‍ എക്സൈസ് ശേഖരിച്ചു വരികയാണ്. ഡിവിആര്‍ നീക്കം ചെയ്തത് പ്രതിക്ക് നല്‍കിയിരുന്ന താല്‍ക്കാലിക ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്നും ജാമ്യാപേക്ഷ തള്ളാന്‍ ഇത് വഴിവെക്കുമെന്നുമാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…