Kerala

ധീരതയുടെയും കരുതലിന്റെയും ഒരു നൂറ്റാണ്ട്; മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ശതാബ്ദി ആഘോഷം!!തിരുവനന്തപുരം മിലിട്ടറി ആശുപത്രിയിൽ സ്ഥാപക ദിനാചരണം നടന്നു

തിരുവനന്തപുരം: ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവീസിന്റെ 100-ാം സ്ഥാപക ദിനം തിരുവനന്തപുരം മിലിട്ടറി ആശുപത്രിയിൽ വിപുലമായി ആഘോഷിച്ചു. രാജ്യസേവനത്തിലെ നിർണ്ണായകമായ ഒരു നൂറ്റാണ്ടിനെ അനുസ്മരിച്ചുകൊണ്ടാണ് ഇന്ന് ചടങ്ങുകൾ നടന്നത് .

തിരുവനന്തപുരം മിലിട്ടറി ആശുപത്രിയിലെ ഒഫീഷ്യേറ്റിംഗ് മേട്രൺ-ഇൻ-ചീഫ് കേണൽ പ്രിയങ്കയുടെ നേതൃത്വത്തിൽ സൈനിക നഴ്സിംഗ് ഓഫീസർമാരാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന സ്ഥാപക ദിനാചരണത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായമുഖ്യാതിഥിയായി പങ്കെടുത്തു. പാങ്ങോട് സൈനിക ആശുപത്രിയിലെയും സൈനിക കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഉത്ഭവത്തെയും നൂറ്റാണ്ടുകാലത്തെ മഹത്തായ സംഭാവനകളെയും സംബന്ധിച്ചുള്ള പ്രത്യേക അവതരണം ചടങ്ങിൽ പ്രദർശിപ്പിച്ചു. കോർപ്സിന്റെ ധീരത, കരുതൽ, അർപ്പണബോധം എന്നിവയുടെ സമ്പന്നമായ പൈതൃകം ഈ അവതരണം ഓർമ്മിപ്പിച്ചു. നൂറുവർഷത്തെ സമർപ്പിത സേവനത്തിന്റെ പ്രതീകമായി കേക്ക് മുറിക്കൽ ചടങ്ങോടെയാണ് ആഘോഷങ്ങൾ പര്യവസാനിച്ചത്.

1926 ഒക്ടോബർ 1-നാണ് ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവീസ് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ സൈന്യത്തിൽ ആദ്യമായി ഒരു സ്ഥിരം നഴ്സിംഗ് സർവീസ് നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കിയാണ് എല്ലാ വർഷവും ഒക്ടോബർ 1 സ്ഥാപക ദിനമായി ആചരിക്കുന്നത്. യുദ്ധമുഖത്തും സമാധാന കാലത്തും സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ഈ വനിതാ ഓഫീസർ കോർപ്സ് നിർണായക പങ്ക് വഹിക്കുന്നു.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

5 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

7 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

8 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

9 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

9 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

10 hours ago