പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ക്ലാസ്‌റൂമിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിൽ വിവാദം കൊഴുക്കുന്നു. പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള മൗലാന അബ്ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിൽ നടന്ന സംഭവത്തിൽ മുതിർന്ന വനിതാ പ്രൊഫസറാണ് ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിയെ വിവാഹം ചെയ്തത്. വീഡിയോ വിവാദമായതോടെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അദ്ധ്യാപികയെയും വിദ്യാർത്ഥിയെയുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥിയെയാണ് അദ്ധ്യാപിക വിവാഹം ചെയ്യുന്നത്. സീമന്തരേഖയിൽ സിന്ദൂരമണിയിക്കാൻ അദ്ധ്യാപിക തല കുനിച്ചു കൊടുക്കുന്നതും വിദ്യാർത്ഥികൾ ആർപ്പ് വിളിക്കുന്നതും വീഡിയോ ദൃശ്യത്തിൽ കാണാം. ഹിന്ദു ബംഗാളി ആചാരപ്രകാരമാണ് ഇരുവരും വിവാഹം ചെയ്യുന്നത്. വീഡിയോയിലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ പാനലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ അദ്ധ്യാപികയിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ അദ്ധ്യാപികയോടും വിദ്യാർത്ഥിയോടും ലീവിൽ പോവാനും സർവകലാശാല നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഇത് തന്റെ ക്ലാസിൽ നടന്ന നാടകത്തിന്റെ ഒരു ഭാഗമാണെന്നാണ് അദ്ധ്യാപികയുടെ വിശദീകരണം. കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിനെ മോശമാക്കി കാണിക്കാനായി മനപ്പൂർവം പുറത്ത് വിട്ടതാണെന്നും അദ്ധ്യാപിക ആരോപിക്കുന്നു.
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…