പ്രതീകാത്മക ചിത്രം
ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്. ഇടയ്ക്കിടെ നിറം മാറാനുള്ള കഴിവാണ് ഓന്തിനെ ജന്തുലോകത്ത് പ്രസിദ്ധനാക്കുന്നത്. നിറം മാറുന്നതിനൊപ്പം മറ്റു ജീവികൾക്കില്ലാത്ത പ്രത്യേകതകളും ഓന്തിനുണ്ട്. പ്രത്യേകമായി ചലിപ്പിക്കാൻ കഴിയുന്നതും കാഴ്ചയിലുള്ള വസ്തുക്കളുടെ അകലം മനസ്സിലാക്കാൻ കഴിയുന്നതുമായ കണ്ണുകൾ, നീളമേറിയ നാവ്, ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാൽ തുടങ്ങിയവയൊക്കെ ഓന്തിന്റെ പ്രത്യേകതയാണ്.
നിറം മാറ്റത്തിന് പിന്നിലെന്ത് ?
സമീപകാല ഗവേഷണങ്ങൾപ്രകാരം, ഓന്ത് നിറം മാറുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനും. ഹോർമോണുകൾ, താപനില, സ്വതന്ത്രനാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ ഒരു പ്രത്യേകസമയത്തെ നിറം നിയന്ത്രിക്കുന്നത്.
നിറമാറ്റം നിർണയിക്കുന്നത് പ്രകാശം, താപനിലപോലുള്ള പാരിസ്ഥിതികഘടകങ്ങളും ഭയം, മറ്റൊരു ഓന്തുമായുള്ള യുദ്ധത്തിലെ വിജയപരാജയങ്ങൾ, ഇണയെ ആകർഷിക്കൽ തുടങ്ങിയ വൈകാരിക ഘടകങ്ങളുമാണ്. ഓന്തുകളുടെ തൊലിയിൽ ഇറിഡോഫോറുകൾ എന്ന സവിശേഷതരത്തിലുള്ള രണ്ടു പാളികോശങ്ങൾ കാണപ്പെടുന്നു. ഈ ഇറിഡോഫോറുകളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളും ഉണ്ട്. ഇവയ്ക്ക് ചർമത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും. ഇറിഡോഫോറുകൾ കൂടാതെ മഞ്ഞനിറം നൽകുന്ന സാന്തോഫോറുകൾ (Xanthophore), ചുവപ്പുനിറം നൽകുന്ന എറിത്രോഫോറുകൾ, ചർമത്തിന്റെ മുകളിലെ പാളിയിൽ വരെ വിപുലീകരിക്കാൻ കഴിയുന്ന മെലാനോഫോറുകൾ തുടങ്ങിയ പിഗ്മെന്റുകളും കാണപ്പെടുന്നു.
ഓന്ത് വിശ്രമാവസ്ഥയിൽ ആയിരിക്കുമ്പോൾ ചർമത്തിലെ നാനോക്രിസ്റ്റലുകൾ പരസ്പരം അടുത്തുനിൽക്കുന്നു. അപ്പോൾ നീലപോലെ കുറഞ്ഞ തരംഗദൈർഘ്യമുള്ള നിറം പ്രതിഫലിപ്പിക്കുന്നു. ഉത്തേജിതാവസ്ഥയിൽ നാനോക്രിസ്റ്റലുകൾ തമ്മിലുള്ള അകലം വർധിക്കുകയും അവ ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ തരംഗദൈർഘ്യം കൂടുതലുള്ള നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഓന്തിന്റെ പച്ചനിറത്തിന് കാരണം സാന്തോഫോറിൽനിന്ന് പ്രതിഫലിക്കുന്ന മഞ്ഞനിറവും ഇറിഡോഫോറിൽനിന്ന് പ്രതിഫലിക്കുന്ന നീലനിറവും ചേരുന്നതാണ്. ഒളിഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ ഓന്തുകൾ ഇരുണ്ട തവിട്ടുനിറത്തിലേക്ക് മാറുന്നു. ഇതിനുകാരണം മെലനോഫോറുകൾ മുകളിലെ പാളികളിലേക്ക് വിപുലീകരിച്ച് പിഗ്മെന്റ് വിതരണംചെയ്യുന്നതാണ്. അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചും ഓന്തിന്റെ നിറംമാറുന്നു. ഇതൊക്കെയാണെങ്കിലും ഓന്തുകളുടെ നിറമാറ്റത്തെക്കുറിച്ച് ഇനിയും പൂർണമായി ശാസ്ത്രലോകത്തിന് അറിയാൻ സാധിച്ചിട്ടില്ല.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…