A dead frog in a packet of potato chips! The complainant complained to the shop where she bought it and to the customer care but got no response; The Food Department has started an investigation
മുംബൈ: ബാലാജി വേഫേഴ്സിന്റെ ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയതായി പരാതി. ഗുജറാത്തിലെ ജാംനഗറിലാണ് ജാസ്മിൻ പട്ടേൽ എന്ന യുവതിക്ക് ദുരനുഭവം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ജാംനഗർ മുൻസിപ്പൽ കോർപറേഷൻ പ്രാദേശിക ഡീലറെ വിളിപ്പിച്ച് അതെ ബാച്ചിലെ മറ്റു പാക്കറ്റുകളും പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
ബന്ധുവായ 9 വയസ്സുകാരിക്ക് വേണ്ടിയാണ് യുവതി വേഫേഴ്സ് വാങ്ങിയത്. പാക്കറ്റിലെ പകുതി ചിപ്സ് കഴിച്ച് ശേഷമാണ് തവള കണ്ണിൽപെട്ടത്. വാങ്ങിയ കടയിലും കസ്റ്റമർ കെയറിലും പരാതിപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ലെന്ന് ജാസ്മിൻ പറയുന്നു. തുടർന്ന് ഭക്ഷ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ പായ്‌ക്കറ്റിൽ കണ്ടെത്തിയത് ചത്ത തവള തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ഡി ബി പർമാർ വെളിപ്പെടുത്തി. ചിപ്സ് വാങ്ങിയ കടയിൽ പരിശോധന നടത്തി മറ്റ് പാക്കറ്റുകളും പരിശോധിച്ചു. വാങ്ങിയ പാക്കറ്റിലെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…