Sports

ഖത്തർ ലോകകപ്പ് ;അർജൻ്റീനയ്ക്ക് ഇന്ന് നിർണ്ണായക പോരാട്ടം,ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടാൻ മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങും, ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് നിർണ്ണായക പോരാട്ടം. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാർട്ടർ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഗ്രൂപ്പ് ഡിയിൽ ഇന്ന് മറ്റൊരു നിർണായ മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30ന് ഓസ്ട്രേലിയ ഡെന്മാർക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന ടീമിനും പ്രീ ക്വാർട്ടറ് സാധ്യതയുണ്ട്. ഇതേ സമയത്ത് തന്നെ നടക്കുന്ന ഫ്രാൻസ് – ടുണീഷ്യ മത്സരം ടുണീഷ്യക്ക് നിർണായകമാണ്. വിജയിച്ചാൽ അവർക്കും പ്രീ ക്വാർട്ടർ സാധ്യതയുണ്ട്.

ഗ്രൂപ്പിൽ 2 മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിൻ്റ് വീതമുള്ള അർജൻ്റീനയും സൗദി അറേബ്യയും രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഒരു പോയിൻ്റുള്ള മെക്സിക്കോ ആണ് അവസാന സ്ഥാനത്ത്. പോളണ്ടിനെ വീഴ്ത്താൻ അർജൻ്റീനയ്ക്ക് സാധിച്ചാൽ 6 പോയിൻ്റുമായി മെസിയും സംഘവും ഒന്നാമതെത്തും. സൗദി – മെക്സിക്കോ മത്സരത്തിൽ സൗദി വിജയിച്ചാൽ പോളണ്ടും മെക്സിക്കോയും പുറത്താവും. മെക്സിക്കോ വിജയിച്ചാൽ പോളണ്ട്, മെക്സിക്കോ ടീമുകളിൽ നിന്ന് മികച്ച ഗോൾ ശരാശരിയുള്ള ടീം അടുത്ത റൗണ്ടിലെത്തും. അർജൻ്റീന പരാജയപ്പെടുകയും സൗദി അറേബ്യ തോൽക്കാതിരിക്കുകയും ചെയ്താൽ സൗദിയും പോളണ്ടും പ്രീ ക്വാർട്ടറിലെത്തും.

Anusha PV

Recent Posts

പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഒരു വെടുയുണ്ടപോലും ഉപയോഗിക്കേണ്ടി വരില്ല

പി ഒ കെ തൊട്ടാൽ പാകിസ്ഥാൻ അണ്വായുധം പ്രയോഗിക്കും ! ഭീഷണിപ്പെടുത്തി വിഘടനവാദികൾ കൂസലില്ലാതെ ഇന്ത്യ I FAROOQ ABDULLAH

15 mins ago

നവകേരളാ ബസിന്റെ കഷ്ടകാലമൊഴിയുന്നില്ല !ശുചിമുറിയുടെ ഫ്ലഷ് ബട്ടൺ ഇളക്കി മാറ്റിയ നിലയിൽ ; ഇന്നത്തെ സർവീസ് ആരംഭിച്ചത് ശുചിമുറി സൗകര്യമില്ലാതെ

കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച നവകേരള ബസിന്റെ ശുചിമുറി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസത്തെ യാത്രയ്ക്കിടെ നവകേരള…

1 hour ago

അഹമ്മദാബാദിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി ! സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം…

2 hours ago

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

3 hours ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

3 hours ago

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ…

3 hours ago