പ്രചരിക്കുന്ന വീഡിയോ
തെലുങ്കാന ഗമ്മം പ്രകാശ് നഗർ പാലത്തിനടുത്ത് ഒഴുക്കിൽ പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ജെസിബി ഡ്രൈവർ സുബ്ഹാൻ തന്റെ ജെസിബി നദിയിലേക്കിറക്കി നടത്തിയ രക്ഷാപ്രവർത്തനം എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഒരു വീഡിയോ ദിവസങ്ങളായി പ്രചരിക്കുവാണ്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. വെള്ളത്തിൽ ഇറങ്ങുമ്പോൾ സുബ്ഹാൻ മടങ്ങിവന്നാൽ ഞങ്ങൾ പത്തുപേർ മടങ്ങിവരും. പരാജയപെട്ടാൽ എനിക്കൊരു തിരിച്ചുവരവില്ല എന്നൊക്കെ പറഞ്ഞിരുന്നതായും വീഡിയോയിലുണ്ട്.
രക്ഷാദൗത്യം പൂർത്തിയാക്കിയ ശേഷം ക്യാമറ ചുറ്റുപാടിലോട്ട് സൂം ചെയ്യുമ്പോൾ അവിടെ കൂടി നിന്നവരുടെയെല്ലാം വസ്ത്ര ധാരണ രീതി നമുക്ക് കാണാനാകും. എല്ലാവരും അറബി വസ്ത്രധാരികളാണ്. മാത്രമല്ല അവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ടൊയോട്ടയുടെ യൂട്ടിലിറ്റി പിക്കപ്പുകളും. പ്രധാനമായും ഗൾഫ് നാടുകളിൽ ഉപയോഗിക്കുന്നവയാണവ. തീർച്ചയായും ജെസിബി ഡ്രൈവർ പ്രശംസ അർഹിക്കുന്നു. എന്നാൽ അത് തെലുങ്കാനക്കാരനായ സുബ്ഹാനല്ല മറിച്ച് ഏതോ അറബിയാണ്. കാരണം പ്രചരിക്കുന്ന വീഡിയോ തെലുങ്കാനയിൽ നിന്നുള്ളതല്ല. മറിച്ച് സൗദി അറേബ്യയിലെ ഖമാമിൽ പ്രളയത്തിലുണ്ടായ രക്ഷാപ്രവർത്തനത്തിൽ നിന്നുള്ളതാണ്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നത് പോലെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയകളെല്ലാം യാഥാർഥ്യം അല്ല എന്ന് സാരം.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…