തിരുവനന്തപുരം- എ.ജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും എൻ.എസ്എസും സരസ്വതി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പാദസ്പർശം, പ്രമേഹ പാദനിർണയ ക്യാംപ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ജീവിതശൈലി രോഗങ്ങളെ നിരന്തരം നീരിക്ഷിച്ച് അതീജിവിക്കാൻ ഉതകുന്ന വിവിധ ആരോഗ്യ പരിപാടികളും പദ്ധതികളും കേന്ദ്രസർക്കാർ നടത്തിവരുന്നുണ്ട്. ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ട്. പ്രമേഹത്തെ നേരിടാൻ ഒത്തൊരുമിച്ചുള്ള പ്രയത്നങ്ങൾ ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പരിപാടിയിൽ എൻ.എസ്എസിനേയും ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷനേയും കേന്ദ്രമന്ത്രി അനുമോദിച്ചു. രാജ്യത്തെ യുവശക്തിയിലാണ് തന്‍റെ പ്രതീക്ഷയെന്ന് ആവര്‍ത്തിച്ചു പറയുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ യുവശക്തിയുടെ പ്രതീകമാണ് എൻ.എസ്എസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച എൻ്റെ ഭാരതം അടക്കമുള്ള പോർട്ടലുകളേക്കുറിച്ചും കേന്ദ്രമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…