Featured

പാകിസ്ഥാനിന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു |PAKISTHAN

പാക്കിസ്ഥാന്റെ ചരിത്രം മാറിമറിയുകയാണ് ,പാകിസ്ഥാനിന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് . 55 വർഷത്തിന് ശേഷമാണ് ഒരു സ്ത്രീ മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് , 2024ൽ നടക്കാനിരിക്കുന്ന പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേകാണ് ഹിന്ദു യുവതി മത്സരിക്കാൻ ഒരുങ്ങുന്നത് ,

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബുണർ ജില്ലയിലെ ഹിന്ദു സമുദായാംഗമാണ് ഡോ. സവീറ പ്രകാശ്. ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ആദ്യ വനിതയാണ് സവീറ പർകാശ്. ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന ‌പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് സവീറ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പാക് മാധ്യമമാണ് റിപ്പോർട് ചെയ്തത് . കഴിഞ്ഞ 35 വർഷമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അംഗമാണ് സവീരയുടെ പിതാവ് ഓം പ്രകാശ്. ഇതേ പാത പിന്തുടർന്നാണ് സവീര രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുന്നത്.

ബുണർ നിന്ന് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ വനിതയാണ് പ്രകാശെന്ന് ക്വാമി വതൻ പാർട്ടിയുമായി ബന്ധപ്പെട്ട പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ സലീം ഖാൻ പറഞ്ഞു. 2022ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ സവീറ പ്രകാശ്, ബുണറിലെ പിപിപി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ്. പ്രദേശത്തെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തന്റെ പിതാവിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സവീര പ്രകാശ് ഡോണിനോട് പറഞ്ഞു. ഡിസംബർ 23ന്നാമനിർദേശ പത്രിക സമർപ്പിച്ചതായും അവർ പറഞ്ഞു.

മേഖലയിലെ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധത സവീറ ഊന്നിപ്പറഞ്ഞു. കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവർ അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നൽകിയ അഭിമുഖത്തിൽ സവീര വ്യക്തമാക്കി.പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സവീര പറഞ്ഞു.‌പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ വരുത്തിയ ഭേദഗതികൾ പ്രകാരം ജനറൽ സീറ്റുകളിൽ അഞ്ച് ശതമാനം വനിതാ സ്ഥാനാർത്ഥികളെ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

4 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago