ഡോണള്‍ഡ് ട്രംപ്
ജോർജിയ: അടുത്തകൊല്ലം നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തി. നിലവിൽ ട്രംപിനെതിരെ ചുമത്തപ്പെടുന്ന നാലാമത്തെ കേസും വോട്ടെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന രണ്ടാമത്തെ കേസുമാണിത്.
2020ലെ തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രസിഡന്‍റ് സ്ഥാനം ഉറപ്പാക്കാന്‍ വോട്ടുകള്‍ കണ്ടെത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫ്ഫെന്‍സ്പെര്‍ഗറിലോട് ട്രംപ് ഫോണ്‍ കോളിലൂടെ ആവശ്യപ്പെട്ടുവെന്നതാണ് കേസ്. രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ട്രംപിനെതിരെ ഫുള്‍ട്ടണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി കുറ്റപത്രം സമര്‍പ്പിച്ചത്. തോല്‍വി മറികടക്കാന്‍ ട്രംപ് നിയമവിരുദ്ധമായി ഇടപെട്ടെന്ന് 94 പേജുള്ള കുറ്റപ്പത്രത്തിൽ പറയുന്നു.
മുന്‍ വൈറ്റ് ഹൗസ് സ്റ്റാഫ് ചീഫ് മാര്‍ക്ക് മെഡോവ്‌സ്, ട്രംപിന്‍റെ പേഴ്സണല്‍ അറ്റോര്‍ണി റുഡി ഗിയൂലിയാനി, ട്രംപ് ഭരണകൂടത്തിന്‍റ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍ ജെഫ്രി ക്ലാര്‍ക്ക് തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. വ്യാജരേഖ ചമക്കലടക്കം 11 കുറ്റങ്ങളാണ് ട്രംപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…