ബിജെപി നേതാവ് രവി കുമാർ യാദവ് പങ്കുവച്ച വീഡിയോയിൽ നിന്ന്
ബീഹാറിലെ ആഡംബര ടോയ്‌ലറ്റ് വിവാദത്തിൽ പരുങ്ങലിലായി കോൺഗ്രസ്.കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ബീഹാറിലെ ഗയ സന്ദർശിച്ചത്. “പർവത മനുഷ്യൻ” എന്നറിയപ്പെടുന്ന ദശരഥ് മാഞ്ചിക്ക് രാഹുൽ ആദരാഞ്ജലി അർപ്പിക്കുകയും ദശരഥ് മാഞ്ചിയുടെ കുടുംബാംഗങ്ങളെയും കണ്ടു. കുടിലിൽ രാഹുൽ ദശരഥ് മാഞ്ചിയുടെ കുടുംബാംഗങ്ങൾക്കൊപ്പമിരിക്കുന്ന ചിത്രവും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ പിന്നാലെ ഫോട്ടോ ഷൂട്ട് നടത്താനാണ് രാഹുൽ ഗാന്ധി ദശരഥ് മാഞ്ചിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതെന്ന ആരോപണവും ഉയർന്നു.ബിജെപി നേതാവ് രവി കുമാർ യാദവാണ് ഈ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. രാഹുലിനായി കുടിലിനോട് ചേർന്ന് ഒരു താൽക്കാലിക ആഡംബര ടോയ്‌ലറ്റ് നിർമ്മിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കിട്ടു. രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി നാടകവും പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടു എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായെങ്കിലും, കോൺഗ്രസ് പാർട്ടിയോ രാഹുൽ ഗാന്ധിയോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…