സിപിഎമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനല് എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കൂടിയായപ്പോള്‍ ഇനി അത് വേഗത്തിലാകും. കെഎസ്യു നേതാവായിരുന്ന ആരിഫ് എസ്എഫ്ഐയിലൂടെ സിപിഎം നേതാവായി, പാര്‍ട്ടിയുടെ അരൂര്‍ എംഎല്‍എയും ഇപ്പോള്‍ ആലപ്പുഴ എംപിയുമാണ്.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത അനിഷ്ടക്കാരനായ ആരിഫ്, അരൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലുള്‍പ്പെടെ മുഖ്യമന്ത്രിയുടെ പരസ്യ വിമര്‍ശനത്തിന് ഇരയായി. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരിഫിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കഴിഞ്ഞു. ആരിഫ് മുസ്ലിം ലീഗുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരിഫ് ലീഗിലെത്തും. ഇതിന് ആരിഫിനെ പിന്തുണയ്ക്കാന്‍ മറ്റു ചില പ്രധാന മുസ്ലിം സംഘടനകളുമുണ്ട്. എംപിയായ ആരിഫ് ലീഗിലേക്ക് മാറിയാല്‍ കൂറുമാറ്റ നിയമം ബാധകമാകില്ല.
ആകെ മൂന്നംഗങ്ങളാണ് സിപിഎമ്മിന്. അതില്‍ ഒരാള്‍ പോയാലും നിയമവിധേയമാകും. വി.എസ്. അച്യുതാനന്ദന് മാരാരിക്കുളത്ത് തോറ്റതിനു കാരണക്കാരനായിക്കണ്ട് വി.എസ് മാറ്റി നിര്‍ത്തിയ സിപിഎം നേതാവ് ചന്ദ്രബാബുവിനെ ആരിഫിന് പകരക്കാരനായി പിണറായി വിജയന് അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…