വി എം വിനു
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. മേയര്‍ സ്ഥാനാര്‍ത്ഥിയായി കോൺഗ്രസ് ഉയർത്തി കാട്ടിയ സംവിധായകൻ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്ത്. പുതിയ വോട്ടര്‍ പട്ടിക പ്രകാരമാണ് വി.എം വിനുവിന്റെ പേര് പുറത്തായിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കല്ലായി വാര്‍ഡില്‍ നിന്ന് വി.എം. വിനു മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിരിച്ചടിയായി വോട്ടര്‍ പട്ടിക പുറത്തെത്തിയിരിക്കുന്നത്. ഇതോടെ വി.എം.വിനുവിന് കോർപറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർത്ഥിയുടെ പേര് വേണമെന്നതാണ് ചട്ടം.
നേരത്തെ താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം.കെ. രാഘവന്‍ എം.പിയും പ്രവീണ്‍ കുമാറും രമേസ് ചെന്നിത്തലയും വിളിച്ച് നിര്‍ബന്ധിച്ചതോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…