അഫ്ഗാനിസ്ഥാന്‍: ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാൻ-അമേരിക്കൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ സൈഫുദിൻ കൊല്ലപ്പെട്ടതെന്നാണ് വിവരം.കേരളത്തിൽ നിന്നുമുള്ള 98 പേർ ഐ.എസിന്‍റെ ഭാഗമായിട്ടുണ്ടെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം.ഇതിൽ 38 പേർ കൊല്ലപ്പെട്ടു.
കേരളത്തിൽ നിന്നും ഐ.എസിലേക്ക് പോയ മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് മലപ്പുറം.കണ്ണൂരും കാസർഗോഡുമാണ് മറ്റ് രണ്ട് ജില്ലകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഐ.എസിൽ ചേർന്ന ഒരു മലയാളി കൊല്ലപ്പെടുന്നത്.
ഇതിന് മുൻപ് മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. വീട്ടുകാർക്ക് വന്ന സന്ദേശത്തിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടുവെന്ന് മലപ്പുറത്തുള്ള കുടുംബാംഗങ്ങൾക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു.
നിങ്ങളുടെ സഹോദരൻ വീരമൃത്യു വരിച്ചെന്നായിരുന്നു ഐ എസിന്‍റെ സന്ദേശം. അഫ്ഗാനിസ്ഥാനിലെ നമ്പറിൽ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം വന്നത്. കൊല്ലപ്പെട്ട വിവരം പൊലീസിൽ അറിയിക്കരുതെന്നും അറിയിച്ചാൽ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…