കൊച്ചി : ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഭൂതത്താന്‍ കെട്ട് ഡാമിന്‍റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി.ആകെ 15 ഷട്ടറുകളാണുള്ളത്.
ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റര്‍ ആണ്. രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 ആണ് ഡാമിന്‍റെ സംഭരണ ശേഷി.മലങ്കര ഡാമിന്‍റെ ജലനിരപ്പ് തേഡ് വാണിങ് ലെവല്‍ കഴിഞ്ഞിരിക്കുകയാണ്. 35.68 എം.എം ആണ് സംഭരണ ശേഷി. നിലവില്‍ 41.52 എം.എല്‍ ജലനിരപ്പ് എത്തി. ഈ സാഹചര്യത്തില്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 30 സെന്‍റീ മീറ്റര്‍ ഉയര്‍ത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പെരിയാറിലെ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രത്തിലും വെള്ളം കയറി. രണ്ടു ദിവസമായി തുടരുന്ന മഴമൂലം വ്യാഴാഴ്ച രാത്രിയോടെ തന്നെ ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു. പുലര്‍ച്ചെ അമ്പലത്തിന് അകത്തേയ്ക്കും വെള്ളം കയറി. എങ്കിലും ആറാട്ട് നടന്നില്ല. സമുദ്ര നിരപ്പില്‍ നിന്നും 1.8 മീറ്ററാണ് ഇന്ന് രാവിലത്തെ പെരിയാറിലെ ജലനിരപ്പ്. വെള്ളത്തില്‍ ചെളിയുടെ അംശവുമുണ്ട്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…