accident

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഇന്നലെ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെയും ജയയുടെയും മകൻ ജാൻസൺ ഫ്രാൻസിസ് (30) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാൻസണെ ഉടൻ തന്നെ ചന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബസമേതം അത്തിബലെയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ദിവ്യ. മക്കൾ: ജോന, ജോഹൻ.

Anandhu Ajitha

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

9 hours ago