കോഴിക്കോട്: ചെറുപ്പത്തിലേ സംസാര ശേഷി നഷ്ടപ്പെട്ടയാള്‍ നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ചു തുടങ്ങി. കോഴിക്കോട് കുറ്റ്യാടി തേലേരി ബാബുവാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ച് കൊണ്ട് സംസാരിച്ചു തുടങ്ങിയത്.
എല്ലാ ചോദ്യത്തിനും ബാബുവിനിപ്പോള്‍ മറുപടി പറയായാകുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോയപ്പോള്‍ തടഞ്ഞ സഹോദരനോടാണ് ബാബു ആദ്യമായി സംസാരിച്ചത്. നാല് പതിറ്റാണ്ടോളം തുടര്‍ന്ന ബാബുവിന്റെ മൗനം അവസാനിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് വീട്ടുകാര്‍.
കുറ്റ്യാടി നാദാപുരം കണ്ണംകുളം എല്‍പി സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുമ്പോഴാണ് ബാബുവിന് പെട്ടെന്ന് സംസാരി ശേഷി നഷ്ടമായത്. അതോടെ ചുറുചുറുക്കും ആരോഗ്യവും നഷ്ടമായ ബാബു കഴിഞ്ഞ നാല്‍പത് കൊല്ലവും വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.
സംസാര ശേഷി വീണ്ടുകിട്ടിയതോടെ ബാബു പുറത്തിറങ്ങി അയല്‍ വീടുകളില്‍ പോകാനും തുടങ്ങി. ബാബുവിനെ കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ വീട്ടിലെത്തുന്നത്. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതിനാല്‍ ബാബുവിനെ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് വീട്ടുകാരിപ്പോള്‍.
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…