Kerala

താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ;പിടിക്കപ്പെട്ടത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട് : താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ.മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിക്കപ്പെട്ടത് .

കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചാണ് തട്ടികൊണ്ടുപോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നിൽ കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. സ്കൂട്ടറും, തട്ടികൊണ്ട് പോയ സംഘവും മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9.40 ഓടെയാണ് സംഭവം. താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ഗൾഫിൽ വ്യാപാരിയാണ് അഷ്റഫ്. അവിടെ വെച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകൽ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

anaswara baburaj

Recent Posts

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…

23 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

34 mins ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

49 mins ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…

1 hour ago

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…

1 hour ago

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

2 hours ago