പത്തനംതിട്ട : പീഡനക്കേസ് പ്രതിയായ നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്ത് സിപിഎം. മൂന്നോളം കേസുകളിൽ പ്രതിയായ എൽസി അംഗം സിസി സജിമോനാണ് പാർട്ടിയിൽ തിരിച്ചെടുത്തിരിക്കുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മറ്റി അംഗമാണ് സജിമോൻ.
2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സജിമോൻ. ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇതിനോടൊപ്പം 2022ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ അറസ്റ്റിലായിരുന്നു.
നേരത്തെ, കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സജിമോൻ. കൂടാതെ, തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കേന്ദ്ര അമ്മിറ്റി അംഗം കെകെ ശൈലജ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് സജിമോനെ പുറത്താക്കിയത്. ഇപ്പോൾ ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടിക്കാട്ടി കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കുകയായിരുന്നു.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…